
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ്, മടിക്കൈ എ കെ ജി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11-ാം തീയ്യതി കാഞ്ഞങ്ങാട് മടിക്കൈ – അമ്പലത്തുകര ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടക്കും.
പ്രായഭേദമന്യേ എല്ലാ കാസറഗോഡ് ജില്ലാ നിവാസികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ (2എണ്ണം) എന്നിവ ഹാജരാക്കണം.
ആദ്യ 4 സ്ഥാനം നേടുന്നവർ ജൂൺ 7, 8 തീയ്യതികളിൽ തൃശ്ശൂരിൽവെച്ചു നടക്കുന്ന സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.
മത്സരാർത്ഥികൾ മെയ് 9 നകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾക്ക് ഫോൺ : 9605231010, 94475 20368, 94958 28950.