The Times of North

Breaking News!

ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ

കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.പൊന്നോണം 2024-എന്ന പേരിട്ട പരിപാടി സാഹത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘടനം ചെയ്യതു . കാഞ്ഞങ്ങാട് ഡി.വൈ എസ് പി ബാബു പെരിങ്ങോത്ത് മുഖ്യാഥിയായി . മർച്ചൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ ആസിഫ് വിശിഷ്ടാ ഥിയായി .പ്രസിഡണ്ട് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു .

മറുനാടൻ പൂക്കളെ ആശ്രയിച്ച മലയാളികൾ ഇക്കുറി സ്വന്തമായി പൂക്കൾ കൃഷി ചെയ്യാൻ തയ്യാറായി എന്നതാണ്പ്രത്യേകതയെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും അംബികാസുതൻ മാങ്ങാട് പറഞ്ഞു .

ബി.എൻ.ഐ കാസർകോട് റിജിയൻ ഡൈനാമിക് ചാപ്റ്റർ പ്രസിഡണ്ട്അഷറഫ് പറമ്പത്ത് ,സജീഷ ഗോൾഡ് ഉടമ കെ.സതീഷ് കുമാർ ,കാഞ്ഞങ്ങാട് ശബരിഗൂപ്പ് എ അഭിനേഷ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മാധ്യമപ്രവർത്ത കർക്കുള്ള ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു.

പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറർ ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു .

Read Previous

സേവാഭാരതി ഓണക്കോടി വിതരണം ചെയ്തു.

Read Next

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73