
ഒഴിഞ്ഞ വളപ്പ്: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനത്തെ വലച്ച് വൈദ്യുതി ഓഫാക്കുന്ന പടന്നക്കാട് കെ.എസ്.ഇ.ബി.ക്കെതിരെ യൂത്ത് കോൺഗ്രസ് യൂനിറ്റ് പ്രതിഷേധ മാർച്ച് നടത്തി. രാത്രികാലങ്ങളിൽ നിരന്തരം വൈദ്യുതി മുടക്കം പതിവാക്കൽ പടന്നക്കാട് കെ.എസ്. ഇ. ബി. ഓഫീസിൻ്റെ ശീലമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ പത്ത് മണി മുതൽ രാവിലെ 3 മണി വരെ കറൻ്റ് കട്ട് മിക്ക മാറും ദിവസങ്ങളിൽ ഇവിടെ പതിവായിരിക്കുകയാണ് നാട്ടുകാരിൽ വൻ പ്രതിഷേധം ഇക്കാര്യത്തിൽ ഇവിടെ ഉയരുന്നുണ്ട്.. കരാർ ജീവനക്കാർക്ക് തൊഴിൽ കൊടുത്ത് അവരുടെ കനിവും കാത്ത് അറ്റകുറ്റപണി തുടരുമ്പോൾ ഇവിടെ ദിവസങ്ങളോളും വൈദ്യുതി മുടക്കം പതിവായി മാറുന്നു. വൈദ്യുതി ഇല്ലാത്തപ്പോൾ ആഫീസിൽ നാട്ടുകാർ ഫോൺ ചെയ്താൽ ദൈവം തമ്പുരാൻ വിളിച്ചാലും ഫോൺ എടുക്കില്ല എന്ന വാശിയാണ് ഇവിടെ ജീവനക്കാർക്ക് ഇപ്പോൾ രാത്രികാലങ്ങളിൽ അമിത ചൂടും ഒപ്പം ഭീകരമായ കൊതുകുശല്യവും ഉള്ള വേളയിലാണ് നീണ്ട രാത്രി മുഴുവൻ വൈദ്യുതി കട്ട് ചെയ്യുന്നത് എന്ന് ഉപഭോക്താക്കൾ ആരോപിക്കും.