The Times of North

Breaking News!

കൊച്ചുമകൻ കൊലപ്പെടുത്തിയ വയോധികയുടെ ശരശരീരത്തിൽ മാരകമായ പരുക്കുകൾ   ★  തീവണ്ടിക്ക് മുന്നിൽ ചാടിയ പരപ്പയിലെ യുവാവിന് ഗുരുതരം   ★  കരുവാച്ചേരി ലക്ഷമി നിവാസിലെ വി.വി ജാനകി അന്തരിച്ചു.   ★  കുളത്തിൽ മുങ്ങിയ രണ്ടു കുട്ടികൾ മരണപ്പെട്ടു   ★  മാണിക്കോത്ത് പള്ളിക്കുളത്തിൽ മുങ്ങി മൂന്നു കുട്ടികൾ അതീവഗുരുതരാവസ്ഥയിൽ   ★  കരിവെള്ളൂർ മോഡൽ രാമന്തളിയിലും കല്യാണ വീട്ടിൽ കവർച്ച   ★  പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം   ★  ചിത്രോത്സവം സംഘടിപ്പിച്ചു   ★  നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ അത്യപൂര്‍വ നേട്ടവുമായി നീലേശ്വരത്തെ 13 കാരന്‍   ★  വയോധികയെ മർദ്ദിച്ച്കൊന്ന കൊച്ചുമകൻ അറസ്റ്റിൽ

പത്രപ്രവർത്തകനും സിപിഐ നേതാവുമായ പി. ആനന്ദ് അന്തരിച്ചു 

പയ്യന്നൂര്‍:കമ്യൂണിസ്റ്റ് – കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും പയ്യന്നൂരിലെ പഴയകാല കലാ – സാംസ്‌കാരിക -സാഹിത്യ രംഗത്തെ സജീവ സാന്നിദ്ധ്യവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പയ്യന്നൂര്‍ മമ്പലത്തെ പി.ആനന്ദ്(88)അന്തരിച്ചു.സംസ്‌കാരം നാളെ രാവിലെ പത്തിന്.

ബാലസംഘം സെക്രട്ടറി, എഐഎസ്എഫ്, എഐവൈഎഫ്, സിപിഐ അംഗം, യുവകലാ സാഹിതി, ഇന്തോ- സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി, അഖിലേന്ത്യാ സമാധാന ഐക്യ ദാര്‍ഢ്യ സമിതി, ഇറ്റ, കേരള യുക്തി വാദി സംഘം തുടങ്ങിയ സംഘടനകളുടെ അമരക്കാരന്‍, പയ്യന്നൂര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റി ഉപദേശക സമിതിയംഗം, ഗവ. ആശുപത്രി വികസന -സമിതിയംഗം, കുഷ്ഠരോഗ നിവാരണ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സതേണ്‍ റെയില്‍ വെയിലും ഖാദി ബോര്‍ഡിലും ജീവനക്കാരനായി പ്രവര്‍ത്തിച്ചു. മലയാള മനോരമ, മാതൃഭൂമി, നവജീവന്‍, കേരളകൗമുദി എന്നീ പത്രങ്ങളിലെ പ്രവര്‍ത്തനത്തിന്‌ശേഷം ജനയുഗം പത്രത്തിന്റെ പയ്യന്നൂര്‍ ലേഖകനായി. തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷിക -ഗ്രാമ വികസന ബേങ്കില്‍ 10 വര്‍ഷം ഡയറക്ടറുമായി. സംസ്‌കൃത പണ്ഡിതന്‍ കെ.പി. ചന്തു ഗുരുക്കളുടെയും പി.കെ. പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: എം.പി. ശാരദ (സിപിഐ പരിയാരം ബ്രാഞ്ച് മെമ്പര്‍).മക്കള്‍: ആശ(അധ്യാപിക സെന്റ് പോള്‍സ് സ്‌കൂള്‍ തളിപ്പറമ്പ), ജീവാനന്ദ് ( ട്രെയിനര്‍ ബിആര്‍സി മാടായി, എകെഎസ്ടിയു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), വില്‍സണ്‍ (യുവകലാസാഹിതി ഷാര്‍ജ). മരുമക്കള്‍: കെ.പി.വിശ്വനാഥന്‍ (റിട്ട.അധ്യാപകന്‍), കെ.വി. സൈമ (അധ്യാപിക എംപിഎസ്ജി വിഎച്എസ്എസ് വെള്ളിക്കോത്ത്),കെ.പി. ജ്യോത്സ്‌ന.

Read Previous

സ്റ്റുഡൻസ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

Read Next

മെഡി സെപ്പ് ആനുകൂല്യം സഹകരണ ജീവനക്കാർക്കും നടപ്പിലാക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73