The Times of North

Breaking News!

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു   ★  അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട്

2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ജില്ലയില്‍ ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി ചെയര്‍പേഴ്സണായ സെലക്ട് കമ്മിറ്റി മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായി സെപ്തംബര്‍ 27 ന് വെള്ളിയാഴ്ച്ച രാവിലെ 10.30 ന് കോഴിക്കോട് കളക്ടററ്റേ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം നടത്തും. പൊതുജനങ്ങള്‍, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദശേങ്ങളും സ്വീകരിക്കും. 2023 ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റ്‌റ ഹോം പേജിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദശേളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാം. കൂടാതെ നിര്‍ദ്ദശേങ്ങളും അഭിപ്രായങ്ങളും അണ്ടര്‍ സെക്രട്ടറി, നിയമ നിര്‍മ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ രേഖാമൂലമോ താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തിലോ 2024 നവംബര്‍ 15 വരെ അയച്ചു നല്‍കാം. ഇ മെയില്‍ –

le*********@ni*********.in











.

കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ് ക്യാമ്പ്; അപേക്ഷകള്‍ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷികപദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് 5 ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ചെറിയ റിപ്പയറുകള്‍ക്കാവശ്യമായ സ്പെയര്‍പാര്‍ടുകളുടെ വില 1000 രൂപ വരെ പൂര്‍ണ്ണമായും സൗജന്യം മായിരിക്കും. മറ്റ് റിപ്പയര്‍ പ്രവ്യത്തികള്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ സ്പെയര്‍ പാര്‍ട്ടിസുകള്‍ ജിഎസ്ടി ബില്ല് പ്രകാരമുളള തുകയുടെ 25% സബ്‌സിഡി (പരമാവധി 2500/ രൂപ) തനുവദിക്കും. റിപ്പയര്‍ പ്രവൃത്തികള്‍ക്കാവശ്യമായ ലേബര്‍ ചാര്‍ജ്ജുകള്‍ക്ക് ജിഎസ്ടി ബില്ല് പ്രകാരമുള്ള തുകയുടെ 25% സബ്‌സിഡി (പരമാവധി 1000/രൂപ) യും അനുവദിക്കും. ബാക്കി തുക കര്‍ഷകന്‍ വഹിക്കണം. 2024-25 വര്‍ഷത്തില്‍ രണ്ടു ഘട്ടമായി 12 സര്‍വ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കാസര്‍കോട് കാര്യാലയത്തിന്റെ നേത്യത്വത്തില്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം.ഫോണ്‍-9496164458, 9747841883, 9567894020, 9946419615.

Read Previous

ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കും: രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

Read Next

ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ അന്തരിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73