
കാസർകോട്: ജോലി ചെയ്തുകൊണ്ടിരിക്കെ ഏണിയിൽ നിന്നും വഴുതിവീണ് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് രാജാറാംപൂരിലെ അബ്ദുൽ കബീറിന്റെ മകൻ സദേക്കുള്ള ഇസ്ലാം ( 28 ) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ അണങ്കൂർ ടിവി സ്റ്റേഷന് സമീപത്ത് ബി വി രഞ്ജിത്തിന്റെ കളനാട് കൊമ്പനടുക്കത്തെ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.