
നീലേശ്വരം : ആൾ താമസമില്ലാത്ത വീടിന്റെ വാതിൽ തകർത്ത് ഒരുലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ ങ്ങൾ മോഷ്ടിച്ചു. ബാംഗ്ലൂരിൽ താമസക്കാരനായ പുങ്ങംചാലിലെ സൂരജിന്റെ വീട്ടിൽ നിന്നുമാണ് കട്ടിൽ, ഫാൻ, സ്‌റ്റൗ, ഗ്യാസ് സിലിണ്ടർ തുടങ്ങിയവ മോഷ്ടിച്ചത്. സൂരജിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.