
മടിക്കൈ പഞ്ചായത്ത് സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറിയായ എരിക്കുളം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന് നിർമിച്ച പുതിയ കെട്ടിടം ഇ ചന്ദശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് ഓവർസീയർ നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹോമിയോ ജില്ല മെഡിക്കൽ ഓഫീസർ ഡോ.എക്കെ രേഷ്മ, ഡോ: സി കെ ഭാഗ്യലക്ഷി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, പഞ്ചായത്ത് അംഗങ്ങളായ പി സത്യ, എം രജിത, ഒ നിഷ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി പ്രഭാകരൻ, എം രാജൻ, കെ വി കുമാ
രൻ , എച്ച് എം സി മെമ്പർമാരായ കെ എം ഷാജി, കെ ശാർങ്ങാധരൻ, ഡോ: പി കെ വിപിൻ രാജ്, വർക്ക് കോൺട്രാക്ടർ കെ മദനഗോപാലൻ എന്നിവർ പ്രസംഗിച്ചു. മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ രമ പത്മനാഭൻ സ്വാഗതവും, എരിക്കുളം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സി എച്ച് മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.