
മധുവിധു രാത്രിയിൽ മണിയറയിൽ നിന്നുംനവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി.കരിവെള്ളൂർ പലിയേരിയിലെഎ കെ അർജുനന്റെ ഭാര്യ കൊല്ലം തെക്കേവിളയിലെ ആർച്ച എസ് . സുധിയുടെസ്വർണ്ണഭരണങ്ങളാണ് ആദ്യരാത്രി മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. ഭർതൃ ഗൃഹത്തിൽ എത്തിയ ആർച്ച രണ്ടാം നിലയിലേ കിടപ്പുമുറിയിലെ അലമാരയിൽ സ്വർണാഭരണങ്ങൾ അഴിച്ചു വെച്ചതായിരുന്നു.അന്ന് രാത്രി ആറുമണിക്കും ഇന്നലെ രാത്രി 9 മണിക്കും ഇടയിലാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്.മോഷണം പോയ ആഭരണങ്ങൾക്ക് 20 ലക്ഷത്തോളം രൂപ വില വരും യുവതിയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.