
കാസർകോട് : ബിജെപിയുടെ സംഘടന സംവിധാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച്
അച്ചടക്ക ലംഘനം നടത്തിയ ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി അംഗമായ കെ.പി.പ്രശാന്തിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി നീക്കം ചെയ്തു. അച്ചടക്കലംഘനം തുടർ സംഭവമായതോടെ കെ.പി. പ്രശാന്തിന് ജില്ലാ അദ്ധ്യക്ഷ എം.എൽ. അശ്വിനി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അത് കൈപ്പറ്റാനും വിശദീകരണം നൽകാനും വിസമ്മതിച്ച സാഹചര്യത്തിലാണ് പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്യാനും പാർട്ടി ചുമതലകളിൽ നിന്നും പുറത്താക്കാനും തീരുമാനിച്ചത്.