
നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളം കൂട്ടപ്പനയിലും നീലേശ്വരം നഗരസഭയിലെ മൂലപള്ളിയിലും ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി . മൂലപ്പള്ളിയിൽ പരപ്പവളപ്പിൽ കുഞ്ഞിരാമന്റെ മതിൽ മരം പൊട്ടി വീണ് തകർന്നു . കൂട്ടപ്പനയിൽ കെ രവി നാരായണൻ മണിയാണി എന്നിവരുടെ തെങ്ങുകളും പ്ലാവും കാറ്റിൽ പൊട്ടിവീണു രവിയുടെ ആലയുടെ ഓടുകളും തകർന്നു .