ചെറുവത്തൂർ ചെക്ക് പോസ്റ്റിനു സമീപത്തെ ചെറൂട്ടാര വീട്ടിൽ സി കെ ഉത്തക്കുഞ്ഞി അമ്മ (94) അന്തരിച്ചു. കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ചമ്പു നായരുടെ പിതൃ സഹോദരീ പുത്രിയാണ് . ഭർത്താവ്: പരേതനായ പുളിങ്ങാട്ട് വീട്ടിൽ കണ്ണൻ നമ്പ്യാർ. മക്കൾ സി കെ അപ്പുക്കുട്ടൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സി കെ അശോക് കുമാർ (റിട്ട. പോസ്റ്മാസ്റ്റർ, സിപിഎം മാച്ചിപ്പുറം ബ്രാഞ്ച് അംഗം). മരുമക്കൾ: പി ലക്ഷ്മി (വി വി നഗർ), പി വി ബീന (മടിക്കുന്ന്). സഹോദരങ്ങൾ: പരേതരായ സി കെ കുഞ്ഞമ്പു നമ്പ്യാർ, സി കെ തമ്പായിയമ്മ.