The Times of North

Breaking News!

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും.

അടുത്തിടെ നടന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നായിരുന്നു സഹപ്രവർത്തകർ അറിയിച്ചിരുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽ നിന്നും ആരംഭിച്ചിരുന്നു.

വില്ലൻ വേഷങ്ങളിലൂടെയാണ് വിഷ്ണു പ്രസാദ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത്. സിനിമകളിലും സീരിയലുകളിലും ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

Read Previous

പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു

Read Next

കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73