The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു; ചായ്യോത്ത് ഓവറോൾ ചാമ്പ്യന്മാരായി

കരിന്തളം:രണ്ടു ദിവസങ്ങളിലായി കുമ്പളപള്ളിയിൽ വെച്ച് നടന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് പരിസമാപ്തി.821 പോയിന്റ് നേടി ചായ്യോത്ത് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.798 പോയിൻറ് നേടി തോമാപുരം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ റണ്ണർ അപ് ആയി. ഇന്നലെയും ഇന്നുമായി
കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു വന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനവും സമ്മാനദാനവും കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത നിർവ്വഹിച്ചു. സംഘടക സമിതി വർക്കിംഗ് ചെയർമാൻ ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കൽ എ ഇ ഒ പി പി രത്നാകരൻ,വി വി രാജ്മോഹൻ ,സിന്ധു വിജയകുമാർ,കെ ജോളി ജോർജ്,എന്നിവർ സംസാരിച്ചു . സംഘടക സമിതി ജോയിൻറ് കൺവീനർ സജി പി ജോസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ബിനു നന്ദിയും പറഞ്ഞു രണ്ടു ദിവസങ്ങളിലെ ആയി നടന്ന ശാസ്ത്രോത്സവം നാടിൻെറ ഉത്സവമാക്കി മാറ്റുകയായിരുന്നു സംഘാടകസമിതി. രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐടി മേളകളിലായി ചിറ്റാരിക്കാൽ ഉപ ജില്ലയിലെ 48 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുത്തു

Read Previous

സി.പി.എംനീലേശ്വരം ഏരിയാ സമ്മേളന സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

Read Next

എരളാൽ നെരോത്ത് വടക്കേട്ട് വീട്ടിൽ തങ്കമ്മ നിര്യാതയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73