കല്ല്യാണ്‍റോഡിലെ തമ്പായി അന്തരിച്ചു
മാവുങ്കാല്‍: കല്ല്യാണ്‍റോഡിലെ പരേതനായ കേളു നായരുടെ ഭാര്യ തമ്പായി (74) അന്തരിച്ചു. മക്കള്‍: മധു, ജയന്‍, അജയന്‍. മരുമക്കള്‍: സുനിത, സീന, ശ്രീന. സഹോദരങ്ങള്‍: കണ്ണന്‍, പാട്ടി, നാരായണന്‍, കുഞ്ഞിരാമന്‍.
മാവുങ്കാല്‍: കല്ല്യാണ്‍റോഡിലെ പരേതനായ കേളു നായരുടെ ഭാര്യ തമ്പായി (74) അന്തരിച്ചു. മക്കള്‍: മധു, ജയന്‍, അജയന്‍. മരുമക്കള്‍: സുനിത, സീന, ശ്രീന. സഹോദരങ്ങള്‍: കണ്ണന്‍, പാട്ടി, നാരായണന്‍, കുഞ്ഞിരാമന്‍.
കരിന്തളം:കുമ്പളപ്പള്ളി ചീറ്റയിലെ പി.മോഹനൻ( 65) അന്തരിച്ചു. പരേതരായ ആമ്പിലേരി കോമന്റേയും പാലങ്കി മാക്കമ്മയുടേയുo മകനാണ്. ഭാര്യ: ശാന്ത. മക്കൾ:സ്മിത, ശാലിനി, മരുമക്കൾ: ജയൻ ,രതീഷ് സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ , ഗംഗാധരൻ, സുധാകരൻ, തമ്പായി, നാരായണി, സരോജിനി.
വെള്ളരിക്കുണ്ട്: കൂരാംകുണ്ടിൽ ഹോട്ടൽ നടത്തുന്ന കുറുവാട്ട് വീട്ടിൽ കുഞ്ഞിക്കണ്ണൻ (തേർ 67). അന്തരിച്ചു. ഭാര്യ:ശ്യാമള. മക്കൾ: മായ, മധു.
നീലേശ്വരം: കണിച്ചിറയിലെ മുജീബ്(48) സൗദിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അക്ബർ ട്രാവൽസ് ജീവനക്കാരനായിരുന്നു. ഭാര്യ: സജിന (കോട്ടപ്പുറം).മക്കൾ: ഹിഷാം (പ്ലസ് ടുവിദ്യാർത്ഥി ഫാതിമ (പത്താം ക്ലാസ്സ്). സഹോദരങ്ങൾ: ഇസ്മായിൽ, ഹുസൈൻ .
ബേഡകം: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരണപ്പെട്ടു. ഭേദകം മുന്നാട്ട് ഉണുപ്പുംകല്ലിൽ വി ഉണ്ണികൃഷ്ണന്റെ ഭാര്യ ബേബി 38 ആണ് മരണപ്പെട്ടത് ഇന്നലെ രാത്രി 11:30 യോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബേബിയെ ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട്:കവ്വായിലെ എച്ച് മനോരമ 73 അന്തരിച്ചു. ഭർത്താവ് പരേതനായ ഡി. മാധവ ഹെഗ്ഡെ മക്കൾ. ഭാസ്ക്കരൻ (ഓട്ടോഡ്രൈവർ), രമേശൻ (ടൈലർ ), ഗോപാലൻ (പ്രവാസി), ജ്യോതി. മരുമക്കൾ: സരള ,മീന കുമാരി, സംഗീത,പരേതനായ രഘുവീര സഹോദരങ്ങൾ: ഗോപാലകൃഷ്ണ ഹെഗ്ഡെ, സുബ്രഹ്മണ്യൻ എക്സ് മിലിട്ടറി) ദയാനന്ദൻ (ഓട്ടോഡ്രൈവർ,) ജയന്തി, സാവിത്രി,
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആവിക്കര ബല്ലാ കടപ്പുറത്തെ ചന്ദ്രികയുടെ മകൻ സുരേഷ് (53) ആണ് മരിച്ചത്. കോഴിക്കോട് പോകാൻ റെയിയിൽവെ സ്റ്റേഷനിലെത്തിയ സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.. അവിവാഹിതനാണ്.
ചെറുവത്തൂർ :ബസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരണപെട്ടു. ചെറുവത്തൂർ കൈതക്കാട് മൂലയിലെ പരേതനായ പി. കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകൻ കെ. രമേശനാ (48 )ണ് മരണപെട്ടത്. പ്രഭാത സവാരിക്കിടയിൽ കഴിഞ്ഞ തിങ്കളാഴ്ച ചെറുവത്തൂർ മേൽപാലത്തിന് മുകളിൽ വെച്ചാണ് അപകടം. പടന്നയിൽ നിന്ന് ചെറുവത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
പരപ്പ: യുവാവിനെ വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ പ്രതിഭാനഗർ തുമ്പയിലെ പരേതരായ ചന്തന്റെയും കാർത്തിയായനിയുടെയും മകനും ടാപ്പിംഗ് തൊഴിലാളിയുമായ സി ചന്ദ്രനെ(47 )യാണ് മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ്. സഹോദരങ്ങൾ:ശാന്ത , വത്സല, പത്മനാഭൻ, വിദ്യാധരൻ ( കരിന്തളം), പരേതരായ യശോദ, അശോകൻ.
കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.