The Times of North

Breaking News!

നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

Category: Obituary

Obituary
പള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചു

പള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം :രാത്രി നിസ്കാരം കഴിഞ്ഞ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിട്ട. എസ് ഐ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് അനന്തപള്ളയിലെ പി അബൂബക്കർ (60) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വഴിയിൽ കുഴഞ്ഞുവീണ അബൂബക്കറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Obituary
ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി അന്തരിച്ചു. 

ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി അന്തരിച്ചു. 

നീലേശ്വരം: മടിക്കൈ ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി (65) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ട് മുഹമ്മദ് കുത്തിയെ ഉടൻ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ജസീല (എറണാകുളം). മക്കൾ: റനീഷ് (ജപ്പാൻ)രേഷ്മ. മരുമകൻ: ഹസീബ് (ആറങ്ങാടി). സഹോദരങ്ങൾ: കുഞ്ഞാമി , സുബൈദ, റഷീദ,പരേതനായ അബ്ദുള്ള.

Obituary
കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

ഹാരിസ് ( 40) ആണ് മരിച്ചത്. ചെമ്പരിക്ക എൽ പി സ്‌കൂളിന് സമീപമുള്ള അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ വീട്ടുപറമ്പിലെ കിണർ കുഴിക്കുന്നതിനിടെ ആണ് അപകടം. കിണറിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർഫോഴ്‌സും പൊലീസും പുറത്തെത്തിച്ചെങ്കിലും ആശുപത്രി എത്തിക്കുമ്പോഴേക്കും മരിച്ചു. ഏഴ് പേരായിരുന്നു ജോലിയിലുണ്ടായിരുന്നത്. മൂന്ന് പേർ അകത്തും നാല് പേർ പുറത്തുമായിരുന്നു.

Obituary
ചെമ്മാക്കരയിലെ എം കെ ബാലൻ നിര്യാതനായി

ചെമ്മാക്കരയിലെ എം കെ ബാലൻ നിര്യാതനായി

നിലേശ്വരം ചെമ്മാക്കരയിലെ എം കെ ബാലൻ അന്തരിച്ചു.(77) പരേതയായ പത്രവളപ്പിൽ കൊട്ടുവിന്റെ മകനാണ്. ഭാര്യ: ഭാർഗ്ഗവി. മക്കൾ:അനിൽകുമാർ. ( ഗൾഫ്). ലസിത (വെള്ളൂർ) മരുമക്കൾ: കുഞ്ഞികൃഷ്ണൻ (വെള്ളൂർ ) : സുനിത (പൊയ്യക്കര). സഹോദരൻ : പരേതനായ കെ പ്രഭാകരൻ. 1974 - ലെ പള്ളിക്കര തോക്കു കേസിൽ

Obituary
മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

കണ്ണൂർ:കൊളച്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി കയറിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഇടച്ചേരിയൻ വിജയനാണ് (52) മരണപ്പെട്ടത്. ബുധൻ രാത്രി പത്തോടെകണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു. പോകുകയായിരുന്ന ഓട്ടോയിൽ ഡ്രൈവറുടെ ഭാഗത്ത്

Obituary
ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി (73) അന്തരിച്ചു . ഭർത്താവ് : പരേതനായ സി കുഞ്ഞിരാമൻ. മക്കൾ: പുഷ്പ, രതി. മരുമക്കൾ: കെ സനീഷ്, പ്രസന്നൻ (അരയി). സഹോദരങ്ങൾ : സി കാർത്ത്യായനി, രാജൻ വെളിച്ചപ്പാടൻ

Obituary
മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ (76) അന്തരിച്ചു. ഭാര്യ: കെ ലക്ഷ്മി. മക്കൾ: അനിത, അനീഷ്, പരേതനായ അനിൽകുമാർ. മരുമകൻ: ഷൈജു (ധർമ്മശാല).

Obituary
വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

നീലേശ്വരം: വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ (53) നിര്യാതനായി. പരേതനായ കേശവൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഗംഗാധരൻ, രമണി, രജനി, മണികണ്ഠൻ, പരേതയായ പുഷ്പ.

Obituary
ചികത്സയിലായിരുന്ന യുവാവ് മരിച്ചു

ചികത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം :അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലാത്തടം താമസിക്കുന്ന കുപ്ലേരി രമേശൻ - ഉഷ ദമ്പതികളുടെ മകൻ ബാലു ( 31) വാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരിച്ചത്. സഹോദരങ്ങൾ: രേഷ്മ, കരിഷ്മ.

Obituary
മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പിൽ ടോമിയുടെ മകൻ ടിഎ ടോണി ടോമി(31) ആണ് മരിച്ചത്. ബുധനാഴ്ച കൊന്നക്കാട് സ്വദേശിയായ ജിജോ മോന്റെ വീട്ടിലെ കിണറിലെ മോട്ടോർ സ്ഥാപിക്കുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോണിയെ ഉടൻ

error: Content is protected !!
n73