The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Category: Local

Local
ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്

ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്

ഓട്ടോ റിക്ഷ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരന്റെ ഇടതു കാൽ പാദത്തിന് ഓട്ടോറിക്ഷയുടെ ടയർ കയറി ഗുരുതരമായി പരിക്കേറ്റു. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ വച്ചുണ്ടായ അപകടത്തിൽ രാവണേശ്വരം പാറത്തോട് സ്റ്റാർ നിവാസ് ഹൗസിൽ സി. തമ്പാന് (65) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്.

Local
പോലീസിന്റെ ബോധവൽക്കരണം ഫലിച്ചു, ഒളിച്ചോടിയ യുവതി ഒടുവിൽ ഭർത്താവിനും കുഞ്ഞിനും ഒപ്പം പോയി

പോലീസിന്റെ ബോധവൽക്കരണം ഫലിച്ചു, ഒളിച്ചോടിയ യുവതി ഒടുവിൽ ഭർത്താവിനും കുഞ്ഞിനും ഒപ്പം പോയി

നാലു വയസ്സുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അനുനയിപ്പിച്ച് തിരിച്ചെത്തിച്ചു. ഞായറാഴ്ചയാണ് കരിന്തളം കോയിത്തട്ടയിലെ ഇരുപത്തിയാറുകാരിയായ യുവതി ഭർത്താവിനെയും കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഞായറാഴ്ച രാത്രി പയ്യന്നൂരിലെ കാമുകന്റെ ബന്ധുവീട്ടിൽ താമസിച്ച ശേഷം ഇന്നലെ പുലർച്ചെ ഇരുവരും പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ എത്തുകയായിരുന്നു. യുവതിയുടെ

Local
സേവന പ്രവർത്തനം വിപുലീകരിക്കും : നീലേശ്വരം സേവാഭാരതി

സേവന പ്രവർത്തനം വിപുലീകരിക്കും : നീലേശ്വരം സേവാഭാരതി

സേവനമേഖലകൾ വിപുലികരിച്ച് പ്രവർത്തനം നടത്തുമെന്ന് നീലേശ്വരം സേവാഭാരതി ജനറൽ ബോഡി യോഗം തീരുമാനിച്ചു.ബാല സാസ്കാരിക കേന്ദ്രം, കിഷോർ വികാസ് കേന്ദ്രം, സേവന കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനും, ജീവൻ രക്ഷ, ജീവൻ നിർമ്മാണം, പാലിയേറ്റിവ് പ്രവർത്തനം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. നീലേശ്വരം വ്യാപാരഭവനിൽ പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന

Local
200ഓളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ

200ഓളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ

200ഓളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന് പേരെ ചിറ്റാരിക്കാൽ പൊലീസ് പിടികൂടി. ചിറ്റാരിക്കാൽ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ എഐ ബോട്ട്

Local
രക്ഷിതാക്കൾ ഉത്തമ മാതൃകയാവണം: മുഹജിർ ഫാറൂഖി

രക്ഷിതാക്കൾ ഉത്തമ മാതൃകയാവണം: മുഹജിർ ഫാറൂഖി

സാമുഹിക ചുറ്റുപാടുകൾ സങ്കീർണമായ കാലഘട്ടത്തിൽ തങ്ങളുടെ മക്കൾക്ക് ഉത്തമ മാതൃകയായി ജീവിക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്ന് പ്രമുഖ ഖുർആൻ പണ്ഡിതനും പ്രഭാഷകനുമായ മൗലവി മുഹാജിർ ഫാറൂഖി ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് സലഫി മസ്ജിദിൽ ബലി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ രക്ഷാകർതൃത്വമാണ് ഏറ്റവും വലിയ ശാപം..

Local
മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ

മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ

മടിക്കൈ പ്രവാസി അസോസിയേഷൻ ഷാർജയിൽ ക്ലബ്‌ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ സായി ദാസ് നീലേശ്വരം മത്സരം ഉത്ഘാടനം ചെയ്തു.മടിക്കൈ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട്‌ ഉണ്ണി മടിക്കൈ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമോദ് ബങ്കളം രാമകൃഷ്‌ണൻ മടിക്കൈ,ഉമാവരൻ ദിവാകരൻ മടിക്കൈ ശ്രീധരൻ പി,

Local
കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കര

കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കര

കഴിഞ്ഞ എട്ടു വർഷമായി സ്പോർട്സ് ഹോസ്റ്റലുകളിലേക്കും സ്പോർട്സ് സ്കൂളിലേക്കും നടക്കുന്ന സെലക്ഷൻ ട്രെയലിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേണ്ടി സൗജന്യ കായിക ക്ഷമത നൽകിവരുന്ന മനോജ് പള്ളിക്കര ശ്രദ്ധേയനാകുന്നു. 2024 ജനുവരിയിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ട്രെയലിൽ പങ്കെടുത്ത 5 കുട്ടികൾക്ക് സ്പോർട്സ് ഹോസ്റ്റലിൽ എഴും എട്ടും

Local
പുസ്തക ചർച്ച സംഘടിപ്പിക്കും

പുസ്തക ചർച്ച സംഘടിപ്പിക്കും

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വായനശാലയുടെ 75 ആം വാർഷികആഘോഷവും, വിദ്വാൻ കെ. കെ. നായർ ജന്മശതാബ്ദി ആഘോഷത്തിനും തുടക്കം കുറിച്ച് കൊണ്ട് നടത്തുന്ന പുസ്തകചർച്ചയുടെ ഭാഗമായി ജൂൺ 17 ന് വൈകുന്നേരം 4 മണിക്ക് വായനശാല ഹാളിൽ ജീവൻധാര ക്ലബ്ബിന്റെ സഹകരണത്തോടെ രാമകൃഷ്ണൻ മോനാച്ചയുടെ നട്ടോന്

Local
മന്ദംപുറത്ത്കാവിൻ്റെ മുന്നിലുള്ള നട വഴി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം:ജനകീയ കൂട്ടായ്മ

മന്ദംപുറത്ത്കാവിൻ്റെ മുന്നിലുള്ള നട വഴി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം:ജനകീയ കൂട്ടായ്മ

മന്ദംപുറത്ത് കാവിൻ്റെ മുന്നിൽ കൂടി വർഷങ്ങളായി ജനങ്ങൾ റെയിൽ ക്രോസ് ചെയ്ത് ഉപയോഗിച്ചു വരുന്ന നട വഴി ബാരിക്കേട് വെച്ച് അടയ്ക്കാനുള്ള റെയിൽവേയുടെ തീരുമാനം പിൻവലിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നീലേശ്വരം റെയിൽവേ ലൈനിൻ്റെ കിഴക്ക് ഭാഗത്തുള്ള വലിയൊരു വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന വഴിയാണ്

Local
നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ

നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ

നീലേശ്വരം പേരോലിൽ വയോധികനെ പഞ്ചായത്ത് കിണറിനടുത്തുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ പത്മനാഭകമ്മത്തിന്റെ മകൻ സുബ്രഹ്മണ്യ കമ്മത്തിനെ (60)യാണ് വീടിനു സമീപത്തുള്ള പഞ്ചായത്ത് കിണറിനോട് ചേർന്നുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ്

error: Content is protected !!
n73