
കാർ കുറുകേയിട്ട് സ്വകാര്യ ബസ് ജീവനക്കാരെ അക്രമിച്ചു.പയ്യന്നൂർ കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന പുഴക്കര ബസിന്റെ ബസിലെ ഡ്രൈവർ മനാസിർ , ക്ലീനർ സുരേശൻ എന്നിവർക്കാണ് മർദ്ധനമേറ്റത്. ഇന്നലെ വൈകീട്ട് തങ്കയം മുക്കിൽ വച്ചാണ് അക്രമം ഉണ്ടായത്. മർദ്ദനമേറ്റ ജീവനക്കാരെ ചെറുവത്തൂർ കെ.എ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.