
പയ്യന്നൂർ : മാത്തിൽ ചൂരൽ ഒയോളത്ത് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമ്മനാണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ചര യോടെയാണ് അപകടം. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർ ജി തിനും പരിക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ച ഗോപാൽ വർമ്മൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചീമേനി ചാനടുക്കത്തെ മുനീർ,ഫസൽ എന്നിവരുടെതോണ് അപകടം ഉണ്ടായ ചെങ്കൽപ്പണ. വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി.