
കണ്ണൂർ :പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരൻ സെൻട്രൽ ജയിലിൽ മരണപ്പെട്ടു. കോഴിക്കോട് താമരശേരി കക്കാടെ ചുണ്ടൻക്കുഴി ഹൗസിൽ അന്ത്രുമാൻ എന്ന അബ്ദുൾറഹ്മാൻ (65) ആണ് മരണപ്പെട്ടത്. ഇയാൾ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപതിയിലായിരുന്നു അന്ത്യം. പോക്സോ കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെട്ട് മലപ്പുറം തവനൂർജയിലിൽ കഴിയുന്നതിനിടെ ഈ വർഷം ആദ്യമാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജയിൽ അധികൃതരുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.