
പയ്യന്നൂർ: അഖില കേരള ശാന്തി ക്ഷേമ യൂണിയൻ പയ്യന്നൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരവും ഉപഹാരസമർപ്പണവും നടത്തി. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ആനയിടഞ്ഞപ്പോൾ രണ്ട്മണിക്കൂറോളം ആനപ്പുറത്ത്തിടമ്പുമായി മനോധൈര്യത്തോടെ കഴിഞ്ഞ എടക്കാട് കേശവൻ നമ്പൂതിരിയെ ആദരിച്ചു. പയ്യന്നൂർ വി എസ്.എസ്. ഹാളിൽ നടന്ന ചടങ്ങിൽ എടക്കഴിപ്പുറം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽഎ കെ.എസ്. കെ.യു. ജില്ലാ ട്രഷറർ പെർക്കൊളം സുബ്രഹമണ്യൻ നമ്പൂതിരി ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. മരങ്ങാട് പ്രസാദ് നമ്പൂതിരി സ്വാഗതവും മാങ്കുളം വിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു
Tags: felicitation. news