
നീലേശ്വരം: കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം ഇമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. കമൽ ഹാജിയുടെ അധ്യക്ഷതയിൽ കോട്ടപ്പുറം നൂറുൽ ഇസ്ലാം മദ്രസാ ഹാളിൽ ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് യോഗം ഇടത്തറ ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറൽ സെക്രട്ടറി ഇ.എം. കുട്ടിഹാജി സ്വാഗതം പറഞ്ഞു. ഖിളർ ജുമാമസ്ജിദ് മുദരിസ് പി.എം. അഹമ്മദ് സഈദ് സഹീദ് ഫാദിലി സദസ്സിന് നസീഹത്ത് നടത്തി. ഖുർആൻ ക്ലാസ് ഉസ്താദ് മജീദ് നിസാമി നിർവഹിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്റുമാരായ റഫീഖ് കോട്ടപ്പുറം, കുഞ്ഞൂട്ടി ഹാജി പടന്ന ജമാഅത്ത് കമ്മിറ്റി, കുവൈത്ത് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീൻ ഹാജി കടിഞ്ഞിമൂല, കെ. മുസ്തഫ ഹാജി, ബഷീർ ഹാജി ആനച്ചാൽ, പി.എം.എച്ച്. ഇസ്മായിൽ ഹാജി, ഹൈദർ ആനച്ചാൽ, ബഷീർ മൗലവി, എൻ.പി.എ. റഹീം എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. യാത്രയയപ്പിന് മറുപടി പ്രസംഗം അബ്ദുൽസലാം കൈതക്കാട് നിർവഹിച്ചു. ജമാഅത്ത് സെക്രട്ടറി എൻ.പി. ഹമീദ് യോഗത്തിന് നന്ദി പറഞ്ഞു.