
ചീമേനി: വിഷുവിന് തലേന്നാൾ ഭാര്യവീട്ടിൽ വച്ച് വെടി പൊട്ടിച്ചു എന്നതിന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു. തലശ്ശേരി തിരുവങ്ങാട് കല്ലിങ്കലിൽ സുരേഷ് ബാബുവിന്റെ മകൻ പി പി രാഹുൽ (38) ആണ് അക്രമത്തിന് ഇരയായത്. കഴിഞ്ഞദിവസം കൊടക്കാട് ചൂരി കൊവ്വലിലെ ഭാര്യ വീട്ടിനു മുന്നിൽ വച്ചാണ് അയൽവാസിയായ ചൂരി കൊവ്വലിലെ ബിജേഷ് വഴിയിൽ തടഞ്ഞുനിർത്തി രാഹുലിന്റെ ഷർട്ട് പിടിച്ച കീറുകയും ചീത്തവിളിക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. ബിജേഷിനെതിരെ ചീമേനി പോലീസ് കേസെടുത്തു.