
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാലുപേരെ വിവിധ സ്ഥലങ്ങളിൽ വച്ച് പോലീസ് പിടികൂടി . കാസർകോട് ഏരിയയിൽ നിന്നും യുപി സ്വദേശി ബിജു ലി (61 ) യെ 61പാക്കറ്റ് നിരോധിത പുകയിൽപ്പനങ്ങളുമായി ടൗൺ എസ്.ഐ കെ.രാജീവനും, പഴയ ബസ്റ്റാൻഡിലെ ബദരിയ ഹോട്ടലിന് സമീപത്തു നിന്നും യുപി സ്വദേശി സുഭാഷ് (54 )നെ 102 പേക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി എസ് ഐ അൻസാറും സംഘവും പുതിയ ബസ് സ്റ്റാൻഡിലെ കല്യാൺ സിൽക്സിന് സമീപത്തു നിന്നും ചൂരി ആർ ഡി നഗർ സ്വദേശി ലക്ഷ്മണനെ 141 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി എസ് ഐ നളിനാക്ഷനും സംഘവും പിടികൂടി. മഞ്ചേശ്വരം സത്യ ബസ്റ്റോപ്പ് നിന്നും പാവൂർ ഗീർ കട്ടയിലെ ബി മോശക്കുഞ്ഞിയെ 24 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മഞ്ചേശ്വരം എസ് ഐ അജയ് എസ് മേനോനും പിടികൂടി .