
കാസർകോട്:സ്ത്രീധനമായി കൂടുതൽ സ്വർണവും ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസെടുത്തു. പടുപ്പ് ശങ്കരമ്പാടി കാവു കുന്നേൽ ഹൗസിൽ വി ആർ രാജീവിന്റെ മകൻ അഖിൽ രാജീവി(30) നെതിരെയാണ് ഭാര്യ തിരുവനന്തപുരം കൈരളി നഗറിൽ മഞ്ജു ഹരികൃഷ്ണന്റെ മകൾ രേവതി ഹരികൃഷ്ണന്റെ (27) പരാതിയിൽ ബേഡകം പോലീസ് കേസെടുത്തത്. 2022 ഏപ്രിൽ 28നാണ് ഇവരുടെ വിവാഹം നടന്നത്. ആ വർഷം നവംബർ മുതൽ പീഡിപ്പിക്കുന്നതായി രേവതി പോലീസും നൽകിയ പരാതിയിൽ പറയുന്നു.