കാഞ്ഞങ്ങാട്: റിട്ട. അസി. കമാൻഡൻ്റും അജാനൂർ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം മുൻ പ്രസിഡണ്ടുമായ അജാനൂർ വിജയിലെ എ. ആർ രാമകൃഷ്ണന്റെ മകൾ വത്സല ശ്യാം കുമാർ (54) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലാണ് താമസിക്കുന്നത്. മുൻ കോളേജ് അധ്യാപികയാണ്. അമ്മ: വനജ.ഭർത്താവ്: ശ്യാംകുമാർ ( കണ്ണൂർ).മകൻ ശരത്ത് എസ്.
കുമാർ. സഹോദരങ്ങൾ: വിനോദ് കുമാർ, വിജയകുമാരി (ഇരുവരും ഗൾഫ്) .സംസ്കാരം ഇന്ന് ( 23) വൈകുന്നേരം മൂന്നിന് അജാനൂർ കടപ്പുറം സമുദായ ശ്മശാനത്തിൽ.