
പയ്യന്നൂർ:ചെറുമകന്റെ മർദനമേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുത്തശ്ശി മരണപ്പെട്ടു. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടിൽ കാർത്ത്യായനി അമ്മ (88) യാണ് ഇന്നലെ അർധരാത്രിയോടെ മരണപ്പെട്ടത്.മെയ് 11ന് വീട്ടില്‍വെച്ച് ചെറുമകന്‍ റിജു ചവിട്ടിവീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നും ഹോം നഴ്‌സാണ് യുവാവിനെതിരെ പരാതി നല്‍കിയത്. അക്രമത്തിൽ കാർത്യായനിയുടെ തലക്കും കൈക്കും പരിക്കേറ്റിരുന്നു.
ഭർത്താവ്: പരേതനായ പൂക്കുടി ചിണ്ടൻ. മക്കൾ: ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രൻ, യമുന. സഹോദരങ്ങൾ : പത്മനാഭൻ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്) വേലായുധൻ (റിട്ട.സി.ഐ.എസ്.എഫ്) പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ്) രാഘവൻ (റിട്ട. സി.ഐ.എസ്.എഫ്).