
കയ്യൂർ: മുഴക്കോത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ കുളത്തിൽ നിന്നും കണ്ടെത്തി. മുഴക്കം വടക്കേക്കര തമ്പിലോട്ടു ഹൗസിൽ സുനിൽകുമാറിന്റെ ഭാര്യ കെടി ബീന ( 40 ) യുടെ മൃതദേഹമാണ് 300 മീറ്റർ അകലെയുള്ള വിജയൻ എന്നൊരാളുടെ പറമ്പിലെ കുളത്തിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ബീനയെ കാണാതായത്. ചീമേനി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.