
ചെമ്മനാട് : കേരള വുഷു അസോസിയേഷൻ സംഘടിപ്പിച്ച 25 -ാം മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽകാസർകോട് ചാമ്പ്യൻമാരായി.
കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകൾ രണ്ടും, മൂന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരള വുഷു അസോസിയേഷൻ ജനറൽ സെക്രട്ടറി പി രവീന്ദ്രന്റെ അധ്യക്ഷതയിൽ
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കൂരിക്കൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. വുഷു സീനിയർ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി രാമൻ ചാമ്പ്യൻഷിപ്പ് വിശദീകരണം നടത്തി. താരിഖ് പി ചെമ്മനാട്, വില്യംസ് കോഴിക്കോട്,. ബാലൻ വുഷു അമ്പയർ, സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുൾ ഖാദർ അഷ്റഫ്, ടെസി മോൾ ടീച്ചർ , എന്നിവർ സംസാരിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് വിജയികൾക്കുള സമ്മാനദാനം നിർവഹിച്ചു. മനോജ് എം സ്വാഗതവും ഷമിം ബാങ്കോട് നന്ദിയും പറഞ്ഞു. തവലു, സാൻഡ വിഭാഗത്തിൽ ആണ് മൽസരം നടന്നത്.