The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾ

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ രണ്ടു ദിവസങ്ങളിലായി ആലുവ എടത്തല അൽ അമീൻ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് മിന്നുന്നവിജയം.11 കാറ്റഗറിയിൽ നടന്ന മത്സരത്തിൽ ഏഴ് ഇനത്തിനും കാസർകോട് ജില്ലാ ടീം മെഡലുകൾ നേടി.

അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും മിക്സഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 17 ആൺ-പെൺ -മിക്സഡ് വിഭാഗങ്ങളിലും അണ്ടർ 15 ,13 പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം ജില്ലാനേടി. ജി എച്ച് എസ് എസ് കുണ്ടംകുഴിയിലെ രഹൻ, അഭിഷേക് ബി സതീഷ്, ആദർശ്, അമല്‍, ദക്ഷിൺ, ശ്രീഹരി, അഭിഷേക്, അഭിറാം ,തോമപുരം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അലൻജോ എം എസ്, ഇവിൻ ഷിബു എന്നിവരാണ് ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങൾ.

ജില്ലയെ പ്രതിനിധീകരിച്ച് ജിഎച്ച്എസ് കുണ്ടംകുഴി, ജിഎച്ച്എസ് എസ് ബന്തടുക്ക ,ജിഎച്ച്എസ് ബാനം, സെൻ്റ് തോമസ് തോമപുരം, സെൻറ് ജ്യൂഡ് സ് വെള്ളരിക്കുണ്ട് സ്കൂളിലെ വിദ്യാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്തത്. കെ. വാസന്തി ,കെ എം റിജു ,ഷൈജൻ ചാക്കോ, മണിബാനം, ശിവരാജ് എന്നിവരാണ് ടീം കോച്ചുമാർ. കാസർകോട് ജില്ല സെക്രട്ടറി എംവി രതീഷ് വെള്ളച്ചാൽ സെലക്ടറും , ബാബു കോട്ടപ്പാറ റഫറിയുമായിരുന്നു.

മൽസരം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അൽ അമീൻ കോളജ് മാനേജർ ഡോ. ജുനൈദ് റഹ്‌മാൻ മുഖ്യാതിഥിയായി. സമാപന പരിപാടിയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ട്രോഫി സമ്മാനിച്ചു. അൽ അമീൻ കോളേജ് മെഡിക്കൽ സയൻസ് മാനേജർ ഡോ. ഷഫീഖ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാ വി ഡോ. ഡിനോ വർഗീസ്, അസോസിയേഷൻ ട്രഷറർ ജോൺസൺ ജോസഫ് എന്നിവർ സംസാരിച്ചു.

Read Previous

കനത്ത മഴയിൽ വീട് പൂർണമായും തകർന്നു

Read Next

കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!