
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറൽ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷനായി.
പ്രവർത്തന റിപ്പോർട്ട് മുൻ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലമിന് നൽകി പ്രകാശനം ചെയ്തു. പ്രസ്ഫോറം തിരിച്ചറയിൽ കാർഡ് പുതിയ മെമ്പർമാരായ
സജോഷ് അടമ്പിൻ ,
ടി കെ പ്രഭാകരൻ, എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു കോട്ടപ്പാറ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഫസ്ലുറഹ്മാൻ വരവു ചിലവുകണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് കെ എസ് ഹരി പ്രമേയവും അവതരിപ്പിച്ചു.
അനുശോചന പ്രമേയവും എറ്റവും കുടുതൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാരവും കേരളാ മീഡിയ അക്കാദമി ഫെലേഷിപ്പ് നേടിയ ചന്ദ്രിക റിപ്പോർട്ടർ ഫസലുറഹ്മാനുള്ള ഉപഹാരവും പ്രസിഡന്റ് ടി കെ നാരായണൻ സമ്മാനിച്ചു.
ടി മുഹമ്മദ് അസ്ലം,എം സുദിൽ , ടി വി മോഹനൻ, മാനുവൽ കുറിച്ചിത്താനം, എൻ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
2025-27 വർഷത്തെ
പുതിയ ഭാരവാഹികളായി
ഫസലുറഹ്മാൻ-ചന്ദ്രിക (പ്രസിഡൻ്റ്),
ബാബുകോട്ടപ്പാറ-ജന്മഭൂമി (സെക്രട്ടറി),ടി വി മോഹനൻ -സിറ്റി ചാനൽ (ട്രഷറർ)എന്നിവരെയും സഹ ഭാരവാഹികളായി കെ.എസ് ഹരി – മനോരമ (വൈസ് പ്രസിഡൻ്റ്), കെ വി ബൈജു-ന്യൂസ് 18 (ജോയിൻ്റ് സെക്രട്ടറി),
എം സുദിൽ
എന്നിവരെ തിരഞ്ഞെടുത്തു.
ടി.കെ.നാരായണൻ
(ദേശാഭിമാനി), ടി മുഹമ്മദ് അസ്ലം (ലേറ്റസ്റ്റ്) , മാനുവൽ കുറിച്ചിത്താനം (ജന്മദേശം) , ജോയി മാരൂർ (വീക്ഷണം) , പി.പ്രവീൺകുമാർ (ഉത്തരദേശം),
അനിൽ പുളിക്കാൽ (മാതൃഭുമി) എന്നിവരാണ്
എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങൾ.