
ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിനു സമീപം ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട യുവാവിനെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. തിമിരി നെടുമ്പ കണ്ണംകുളത്തേ മനോജ് (47) നെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നും 2000 രൂപയും ഒറ്റ നമ്പർ ചൂതാട്ടത്തിനായി ഉപയോഗിച്ച നമ്പർ എഴുതിയ കടലാസുകളും കണ്ടെടുത്തു.