The Times of North

Breaking News!

പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി   ★  നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു   ★  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്

കാഞ്ഞങ്ങാട് : യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കാസര്‍കോട് ആര്‍ടിഒ ജി എസ് സജിപ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐമാരായ എം വിജയൻ, കെ വി ജയൻ എന്നിവരാണ് പരിശോധനക്കെത്തിയത്. കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടിലെ അമ്പലത്തറയിൽ വെള്ളി വൈകീട്ട് എട്ട് ബസുകൾ പരിശോധിച്ചതിൽ ഒന്നൊഴികെ മറ്റെല്ലാം അമിത നിരക്ക് വാങ്ങിയെന്ന് ബോധ്യപ്പെട്ടു. ഇതോടെ ഇവക്കെതിരെ നടപടി സ്വീകരിച്ചു. അമിത നിരക്ക് അവസാനിപ്പിക്കുന്നതുവരെയും നിയമനടപടി സ്വീകരിക്കാനാണ് ആര്‍ടിഒയുടെ കര്‍ശന നിര്‍ദ്ദേശം.

നിരക്ക് കുറച്ച വിവരം തങ്ങൾ അറിഞ്ഞില്ലെന്ന് ബസ് ജീവനക്കാര്‍ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. അത്തരം ന്യായീകരണമൊന്നും അം​ഗീകരിക്കില്ലെന്ന് ഉദ്യോ​ഗസ്ഥര്‍ പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് കൊന്നക്കാട്, ഏഴാംമൈൽ കാലിച്ചാനടുക്കം റൂട്ടുകളിലെ ബസ് നിരക്ക് കുറച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മാധ്യമങ്ങളിൽ വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാൽ ഇത് അം​ഗീകരിക്കില്ലെന്ന് കാട്ടി ബസുടമകളുടെ സംഘടന പ്രസ്ഥാവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെ യാത്രക്കാര്‍ ബസ് ടിക്കറ്റ് സഹിതം പരാതിപ്പെട്ടു. ഇതോടെയാണ് നടപടി ആരംഭിച്ചത്. കാഞ്ഞങ്ങാട് നിന്ന് കയറുന്ന യാത്രക്കാരന് മാവുങ്കാൽ മുതൽ കല്ലംചിറ വരെ രണ്ട് മുതൽ മൂന്ന് രൂപ വരെയും വെള്ളരിക്കുണ്ട് മുതൽ കൊന്നക്കാട് വരെ അഞ്ച് രൂപയുമാണ് കുറഞ്ഞത്. ഏഴാംമൈലിൽ നിന്ന് കയറുന്നയാൾക്ക് മുക്കുഴിയിലേക്ക് മൂന്ന് രൂപയും കാലിച്ചാനടുക്കത്തേക്ക് അഞ്ചുരൂപയും കുറഞ്ഞു. യാത്രക്കാര്‍ സ്വമേധയാ അമിതനിരക്ക് നൽകാതിരുന്നാൽ തട്ടിപ്പിന് അവസാനമാകും.

Read Previous

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

Read Next

ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73