
കണ്ണൂർ: ഏറെ വർഷങ്ങളായി നിരന്തരം കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് തിയ്യ മഹാസഭ ആവിശ്യപ്പെടുന്ന കാര്യമായിരുന്നു ജാതി സെന്സസ് നടത്തി, ഓരോ വിഭാഗങ്ങളുടെയും കൃത്യ ജനസംഖ്യ മനസ്സിലാക്കി ഭരണഘടന അംഗീകരിച്ച സംവരണം അടക്കമുള്ളആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് എത്തിക്കുക എന്നുള്ളത്. രാജ്യത്ത് ജാതി സെന്സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്ക്കാറിന്റെ സമയോചിതമായ തീരുമാനത്തെ തീയ്യ മഹാസഭ സംസ്ഥാന അധ്യക്ഷൻ ഗണേശ് അരമങ്ങാനം സ്വാഗതം ചെയ്തു. ഈ സെൻസസ് നടപടി ഉടനെ തന്നെ നടത്തി പൂർത്തിയാക്കി , ജാതി സെൻസസ് വിഭാവനം ചെയ്യുന്നതു പോലെ ഓരോ ജാതികളെയും പ്രത്യേകം പരിഗണിക്കണമെന്നും കേരളത്തിലെ 50 ലക്ഷത്തിലധികം വരുന്ന തിയ്യരെ ഒരു ബന്ധവുമില്ലാത്ത തെക്കൻ കേരളത്തിലെ ഈഴവരുടെ ഗണത്തിലോ , ഉപജാതിയാക്കിയോ മാറ്റാതെ പ്രേത്യേക സമുദായമായി തന്നെ അംഗീകരിക്കണമെന്നും സർക്കാർ രേഖകളിൽ തിയ്യരായി (ഹിന്ദു – തിയ്യർ) ആയി തന്നെ രേഖപ്പെടുത്തണമെന്നും തിയ്യർക്ക് അർഹതപ്പെട്ട സംവരണ ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഗണേഷ് അരമങ്ങാനം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തിയ്യ സമുദായത്തിന് ഈഴവ സമുദായത്തിൽ നിന്ന് വ്യത്യസ്തമായ ഒരു തനതായ സാംസ്കാരിക പൈതൃകവും ചരിത്ര പശ്ചാത്തലവുമുണ്ട്. തിയ്യർക്ക് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളുമുണ്ട്, അത് അവരുടെ തനതായ സാമൂഹികവും സാമ്പത്തികവുമായ അനുഭവങ്ങളാൽ രൂപപ്പെട്ടതാണ്. വൈദ്യം,ജോതിഷം, കളരി, സംസ്കൃതം, പൂരക്കളി, കൃഷി, വ്യാപാരം, ആചാര, അനുഷ്ടാങ്ങൾ എന്നിവ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരുപാട് പൈതൃകവും സാംസ്കാരികവും ഉള്ള തിയ്യർക്ക് ഈഴവരുമായി ഒരു ബന്ധവുമില്ല. ഇത്രയും ഭീമമായ ജനസംഖ്യ ഉണ്ടായിട്ടും തനതായ വ്യക്തിത്വം ഉണ്ടായിരുന്നിട്ടും, തീയ്യരെ ഒബിസി വിഭാഗത്തിൽ തിയ്യർക്ക് ഒരു ബന്ധവുമില്ലാത്ത ഈഴവരുടെ കീഴിൽ ഒന്നിച്ചു ചേർത്തിരിക്കുന്നു. ഇതുകാരണം വിദ്യാഭ്യാസം, തൊഴിൽ,സംസ്കാരം എന്നിവയുൾപ്പെടെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിൽ തീയ്യരുടെ പ്രാതിനിധ്യം കുറയുന്നതിന് ഇത് കാരണമായി അങ്ങനെസംവരണ തത്ത്വത്തിന്റെ ലംഘനമാണെന്നും , കേരളസംസ്ഥാന ഒബിസി പട്ടികയിൽ തീയ്യരെ ഈഴവ സമുദായത്തിന്റെ ഉപജാതിയാക്കിയതിൽ നിന്ന് വ്യത്യസ്തമായി തീയ്യരെ പ്രത്യേക ജാതിയായി അംഗീകരിക്കുകയും, സർക്കാർ നൽകുന്ന എല്ലാപ്രമാണ പത്രങ്ങളിലും ഔദ്യോഗിക രേഖകളിലും ഈഴവനോടൊപ്പം തീയ്യയെ പരാമർശിക്കുന്നത് അവസാനിപ്പിക്കുകയും, തിയ്യരുടെ സത്വത്തെ സംരക്ഷിക്കുന്നത് ഉറപ്പാക്കണമെന്ന് തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി ആവിശ്യപ്പെട്ടു. തിയ്യ സമുദായത്തിന്റെ പ്രത്യേക ആവശ്യങ്ങളും ആശങ്കകളും അഭിസംബോധന ചെയ്യുന്ന ഫലപ്രദമായ നയങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നതിന് ഈ വിവരശേഖരണം അത്യന്താപേക്ഷിതമാണ്.കേരളത്തിൽ, നിലവിലെ അവസ്ഥ തീയ്യരെയും ഈഴവരെയും വേർതിരിച്ച് കാണിക്കുന്നില്ല. തിയ്യ ജനസംഖ്യയുടെ കൃത്യമായ വലുപ്പം വിലയിരുത്തുന്നതിനും കാലക്രമേണ എല്ലാ വിഭാഗത്തിന്റെയും പുരോഗതി വിലയിരുത്തുമ്പോൾ തിയ്യരുടെ അവസ്ഥയും മനസ്സിലാക്കാനുള്ളബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത്തരം കണക്കെടുപ്പ് സഹായകമാകും. ജാതി മാറാനോ മാറ്റാനോ നിലവിൽ ഇന്ത്യയിലെ ഒരു നിയമവും അനുവദിക്കാത്ത സാഹചര്യം നിലനിൽക്കേ തീയ്യ സമുദായത്തിൽ നിന്നുള്ള വ്യക്തികൾ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ സ്വയം ഈഴവരായി രജിസ്റ്റർ ചെയ്യപ്പെടാൻ നിർബന്ധിതരാകുന്നതും കൂടാതെ , തിയ്യരെ അവരുടെ യഥാർത്ഥ ജാതി പരിഗണിക്കാതെ ഈഴവനായി തെറ്റായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതും നിയമപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തിയ്യ സമുദായയത്തെ പ്രത്യേക ജാതിയായി പരിഗണിക്കുന്നതിൽ സർക്കാറുകൾ ശ്രദ്ധിക്കാതെ പോവുന്നതാണ് ഇതിന് പ്രധാന കാരണം. തിയ്യ സമുദായത്തിൽപെട്ടവരെ തിയ്യരായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നത് അവർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റിയിൽ കൂടുതൽ വിശ്വാസം നൽകുകയും അവരുടെ ജാതി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.പൊതു തൊഴിൽ, വിദ്യാഭാസ മേഖലയിൽ ഇന്ന് തിയ്യ സമുദായം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി ഒരു പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും തിയ്യരെ ഒരു പ്രത്യേക ജാതിയായി സർക്കാർ രേഖകളിൽ അംഗീകരിക്കാൻ ആവിശ്യമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും, ഒബിസിയിൽ ഇപ്പോൾ നൽകിവരുന്ന സംവരണത്തിൽ തിയ്യർക്കും ഈഴവർക്കും ജനസംഖ്യാനുപാതികമായി ലഭിക്കുന്ന രീതിയിൽ നിയമ ഭേദഗതി വരുത്തണമെന്നും തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.ഈ ആവിശ്യങ്ങൾ ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചതാണ്. ജാതി സെൻസസ് നടക്കാൻ പോകുന്ന ഈ പ്രത്യേക സാഹചര്യത്തിൽ കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ ഏഴു ജില്ലകളിൽ ഏകദേശം അൻപത് ലക്ഷത്തിൽ കൂടുതൽ ഉള്ള തിയ്യരുടെ ആശങ്കക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ഗണേഷ് അരമങ്ങാനം ആവിശ്യപ്പെട്ടു.കണ്ണൂർ കൽപക റെസിഡൻസിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പിന്നെ പി കെ ലക്ഷ്മണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈ,സംസ്ഥാന കോർഡിനേറ്റർ ഗണേഷ് മാവിനകട്ട, മലപ്പുറം ജില്ലാ പ്രസിഡന്റ് അയ്യപ്പൻ പട്ടാളത്തിൽ, കണ്ണൂർ ജില്ലാ പ്രസിഡന്റ് എം ടി പ്രകാശൻ, കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരൻ പണിക്കർ, വിവിധ ജില്ലാ ഭാരവാഹികളായ ജയപ്രകാശ് കോട്ടയിൽ, കെ വി പ്രസാദ് നീലേശ്വരം, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ ബാലകൃഷ്ണൻ മാഷ്, വിജിൽ, ലക്ഷ്മണൻ മയ്യിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽ കുമാർ ചാത്തമത്ത് സ്വാഗതവും സജീവൻ മാഹി നന്ദിയും പറഞ്ഞു