The Times of North

Breaking News!

നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി   ★  രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ   ★  ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി അന്തരിച്ചു   ★  ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു   ★  ജേഴ്സി വിതരണം ചെയ്തു   ★  പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്   ★  ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

എരിക്കുളത്ത് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

മടിക്കൈ പഞ്ചായത്ത് സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറിയായ എരിക്കുളം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന് നിർമിച്ച പുതിയ കെട്ടിടം ഇ ചന്ദശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് ഓവർസീയർ നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹോമിയോ ജില്ല മെഡിക്കൽ ഓഫീസർ ഡോ.എക്കെ രേഷ്മ, ഡോ: സി കെ ഭാഗ്യലക്ഷി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, പഞ്ചായത്ത് അംഗങ്ങളായ പി സത്യ, എം രജിത, ഒ നിഷ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി പ്രഭാകരൻ, എം രാജൻ, കെ വി കുമാ
രൻ , എച്ച് എം സി മെമ്പർമാരായ കെ എം ഷാജി, കെ ശാർങ്ങാധരൻ, ഡോ: പി കെ വിപിൻ രാജ്, വർക്ക് കോൺട്രാക്ടർ കെ മദനഗോപാലൻ എന്നിവർ പ്രസംഗിച്ചു. മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ രമ പത്മനാഭൻ സ്വാഗതവും, എരിക്കുളം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സി എച്ച് മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

Read Previous

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു

Read Next

ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73