The Times of North

Breaking News!

ജേഴ്സി വിതരണം ചെയ്തു   ★  പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്   ★  ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും   ★  ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം   ★  ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു   ★  എരിക്കുളത്ത് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു   ★  പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ

14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.വയറ് വേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇടപെട്ട നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അച്ഛന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് കണ്ടെത്തൽ. ഭയമൂലം കുട്ടി പീഡനവിവരം ആരോടും തുറന്നുപറഞ്ഞില്ല. കട്ടപ്പന സ്വദേശിയായ പ്രതി 14 വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം താമസം തുടങ്ങിയത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.

Read Previous

എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

Read Next

അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73