The Times of North

Breaking News!

ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി   ★  മട്ടലായിക്കുന്നിടിഞ്ഞ് അപകടം അടിയന്തര നടപടിക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്

മടിക്കൈ : ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിൻ്റെ മികച്ച പൊതു പ്രവർത്തകനുള്ള ദേശീയ പുരസ്കാരം  മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കൂടിയായ കെ നാരായണന് . 1995 -2000 മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും,
2000-2005 ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പ്രവൃത്തിച്ചിട്ടുണ്ട്. കർഷക സംഘം ഏരിയ ട്രഷററും സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം കൂടിയാണ്. 1996 മുതൽ ആരംഭിച്ച ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ആസൂത്രണ പ്രക്രിയയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. പ്രശസ്ത ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പാണ് അവാർഡിന് നാരായണൻ്റെ പേര് നോമിനേറ്റ് ചെയ്തത്.
മാര്‍ച്ച് 14-ന് തിരുവനന്തപുരം കവടിയാര്‍ സദ് ഭാവനാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബിഎസ്എസ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. ഭാരത് സേവക് സമാജ് ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. സ്വയം സമര്‍പ്പിത പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുകയും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയ്ക്ക് സംഭാവന നല്‍കാന്‍ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യം. കല, കായികം, സാഹിത്യം, സംസ്‌കാരം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിനായി ലോക് സേവക് സംഘ്’ എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അന്നത്തെ ആസൂത്രണ മന്ത്രി ഗുല്‍സാരിലാല്‍ നന്ദയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 1952 ഓഗസ്റ്റ് 12-നാണ് ഔദ്യോഗികമായി ആരംഭിച്ചത്.

Read Previous

വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ

Read Next

കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73