The Times of North

Breaking News!

സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു   ★  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു   ★  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം   ★  അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി

വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ

നിലേശ്വരം:നീലേശ്വരം താൽക്കാലിക ബസ്റ്റാൻഡിന് സമീപത്തു വെച്ച് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കെ എൽ79 -1560 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശുപാർശ ചെയ്തു. സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ ഡോർ കൃത്യമായി അടച്ചതിന് ശേഷം മാത്രം സർവീസ് നടത്താവൂ എന്ന നിയമം ലംഘിച്ചതിനാണ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് നീലേശ്വരം താൽക്കാലിക ബസ്റ്റാൻറിന് സമീപത്തു നിന്നും വിദ്യാർഥിനി സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചുവീണത്. അപകട ദൃശ്യങ്ങൾ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.ഡോർ തുറന്ന് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപെടെയുള്ള നടപടി ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് ജോ: ആർടിഒ അറിയിച്ചു.

Read Previous

കെ.നാരായണൻ അന്തരിച്ചു

Read Next

റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73