
പയ്യന്നൂർ: പഴയ ബസ്സ്റ്റാന്റ് റീടാറിങ്ങ് പ്രവർത്തി നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെ സ്വന്തംക്കാരാനായ കരാറുകാരന് മുപ്പത് ലക്ഷത്തിന് നൽകിയത് അഴിമതി നടത്താനാണെന്നും ഇത് വിജിലൻസ് അന്വേഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നഗരസഭയിലെ കൗൺസിലർമാർ പോലും അറിയാതെയെടുത്ത നടപടി സമഗ്രമായ അന്വേഷണം നടത്തണമെന്നും പൊതു പണം തട്ടിയെടുക്കാൻ കൂട്ടുനിന്ന ഉത്തരവാദപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ശക്തമായപ്രക്ഷോഭം യു ഡി എഫ് .ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി .
മുനിസിപ്പൽ യു ഡി എഫ് ചെയർമാൻ എ. രൂപേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഏ. പി.നാരായണൻ , പി.ലളിത .എം.ഉമ്മർ , കെ.ജയരാജ്, എസ്.എ..ശുക്കൂർ ഹാജി,കെ.കെ. ഫൽഗുനൻ . വി.കെ.ഷാഫി, കെ.വി.കൃഷ്ണൻ , വി.എം. പിതാംബരൻ , അത്തായി പത്മിനി, പ്രശാന്ത് കോറോം, ഷമീമ ജമാൽ , മണിയറ ചന്ദ്രൻ എന്നിവർ സംസാരിച്ചു.