The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കൈവശ ഭൂമിക്കു പട്ടയം നൽകാൻ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈവശ ഭൂമിക്ക് പട്ടയം നൽകാൻ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കാസർകോട് വിജിലൻസ് ഡിവൈഎസ്പി വി.ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂർ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ്‌ കാറഡുക്ക കർമ്മംതൊടിയിലെ കെ.നാരായണയെ ( 47)ആണ് കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂർ ആലന്തടുക്ക ഹൗസിൽ പി.മേശന്റെ പരാതിയിലാണ് നാരായണയെ അറസ്റ്റ് ചെയ്തത്.

നൂറു വർഷത്തിലേറെ രമേശന്റെ ഇളയമ്മ ജാനകിയുടെ കുടുംബത്തിന്റെ കൈവശമുള്ള ജൻമി കുടിയായ്മയായി കിട്ടിയ അടൂർ വില്ലേജിലെ പാണ്ടിവയലിലെ 54 സെന്റ് ഭൂമിക്ക്‌ പട്ടയം ലഭിക്കാനാണ് നാരായണ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 2023 സെപ്റ്റംബർ 16നാണ് രമേശനും ഇളയമ്മ ജാനകിയും കാസർകോട് ലാൻഡ് ട്രിബൂണിൽ ജാനകിയുടെ പേരിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിശോധിച്ചു എസ് എം പ്രപ്പോസൽ നൽകുന്നതിന് അടൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. സ്ഥലം പരിശോധിച്ച് പ്രപ്പോസൽ നൽകുന്നതിനാണ് വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് നാരായണൻ 20000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അതിനിടയിൽ വില്ലേജ് ഓഫീസർ താലൂക്ക് ഇലക്ഷൻ സെല്ലിലേക്ക് ട്രാൻസ്ഫർ ആവുകയും ചെയ്തു. ശനിയാഴ്ച താലൂക്ക് ഓഫീസിൽ വെച്ച് സ്ഥലം മാറിപ്പോയ വില്ലേജ് ഓഫിസറെ കണ്ട് ഫയൽ ശരിയാക്കിത്തരാമെന്നു 20,000 രൂപയുമായി താലൂക്ക് ഓഫീസിലേക്ക് എത്തണമെന്നും നാരായണ ആവശ്യപ്പെടുകയായിരുന്നു. നാരായണൻ ഇക്കാര്യം വിജിലൻസ് അധികൃതരെ അറിയിക്കുകയായിരുന്നു. വിജിലൻസ് അധികൃതർ നൽകിയ പണം രമേശനിൽ നിന്നും വാങ്ങിയശേഷം കെ. ൽ -14- എൻ 6753 നമ്പർ മാരുതി 800 കാറിൽ താലൂക്ക് ഓഫിസിലേക്ക് വരുന്നതിനിടയിലാണ് വിജിലൻസ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വാഹനം തടഞ്ഞി നിർത്തി കൈക്കൂലി പണവുമായി കയ്യോടെ പിടികൂടിയത്.

വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർ പി നാരായണൻ , പൈവളികെ കൃഷി ഓഫിസർ അജിത് ലാൽ സി എസ്, ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.വി വിനോദ് കുമാർ , സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, കെ. രാധാകൃഷ്ണൻ കെ , പി വി സതീശൻ ,വി. എം മധുസൂതനൻവി എം, അസി. സബ് ഇൻസ്പെക്ടർ വി ടി സുഭാഷ് ചന്ദ്രൻ , സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ വി.രാജീവൻ , പി. വി സന്തോഷ്, കെ വി. ജയൻ കെ.വി, ബിജു , കെ.ബി പ്രദീപ്, വി എം , ഷീബ കെ.വി. പ്രമോദ് കുമാർ കെ , കൃഷ്ണൻ ടി, രതീഷ് എ.വി എന്നിവരുമുണ്ടായിരുന്നു.

Read Previous

‘സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിക്കെതിരെ മൈക്രോ ഫോണിലൂടെ അസഭ്യം’; യുവാവിനെതിരെ കേസെടുത്തു

Read Next

റേഷന്‍ വിതരണം മുടങ്ങി; മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!