ചെറുകുന്ന് :വൈഖരി സംഗീത- നൃത്ത വിദ്യാലയത്തിൻ്റെ പതിനഞ്ചാം വാർഷികാഘോഷം അഭിനേത്രിയും കവയിത്രിയുമായ സി പി ശുഭ ഉദ്ഘാടനം ചെയ്തു .
ആനക്കൈ ബാലകൃഷ്ണൻ
അധ്യക്ഷത വഹിച്ചു. വൈഖരി ഡയറക്ടർ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ആമുഖഭാഷണം നടത്തി . സദാനന്ദൻ അമ്പലപ്പുറം, രമേശൻ എന്നിവർ പ്രസംഗിച്ചു. വൈഖരിയിലെ വിദ്യാത്ഥികൾളായ സംഗീതം -നൃത്തം ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് മെമെൻ്റോ, സർട്ടിഫിക്കറ്റ് , ക്യാഷ് പ്രൈസ്സ് എന്നിവ നൽകി.
വാർഷികാഘോഷത്തോടനുബന്ധിച്ച്
സപ്ലിമെൻറ് പ്രകാശനം ചെയ്തു .വൈഖരി ഡ്രാമാ വിഷൻ്റെ ആഭിമു മുഖ്യത്തിൽ അരങ്ങേറിയ ‘പൊന്നാട ‘എന്ന നാടകത്തിലെ അഭിനേതാക്കൾക്കുള്ള ഉപഹാരവും എസ്.എസ് എൽ.സി., പ്ലസ്ടു വിജയികൾക്കുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കാളികളായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ
കലാപരിപാടികൾ അരങ്ങേറി .
ഡോ. ടി.ജിജികുമാരി സ്വാഗതവും ടി.
അജേഷ് നന്ദിയും പറഞ്ഞു