
നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിച്ചേക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ.പി കുഞ്ഞാവൂ ഹാജിയോ ജില്ലാ വൈസ് പ്രസിഡൻറ്. പി വിനോദ് മേനോനോ സ്ഥാനാർത്ഥി യാകാനാണ് സാധ്യത.ഇന്ന് നടന്ന ജില്ലാ കൺവെൻഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.വ്യാപാരികളുടെ പ്രശ്നങ്ങളോട് ഇരു മുന്നണികളും കാണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ യോഗം തീരുമാനിച്ചത്