
കരിന്തളം:പ്രകൃതിയോടും മരങ്ങളോടും ഇഴകി ചേർന്നിട്ടുള്ളതാണ് മനുഷ്യന്റെ നിലനിൽപ്പ് തന്നെ.ആ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കുന്നതിനായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുറ്റൻ കാട്ടുമാവിൻ ചുവട്ടിൽ അവർ വീണ്ടും ഒത്തുകൂടി. കോളംകുളം ഇ എം എസ് വായനശാലയിലെ ബാലവേദി പ്രവർത്തകരാണ് വൃത്യസ്തവും ശ്രദ്ധേയവും മായ പരിപാടി സംഘടിപ്പിച്ചത്. നാടിനെയും കാടിനെയും നേരിട്ടറിയാനുള്ള ഏറ്റവും നല്ല അവസരമണ് കുട്ടികൾക്ക് പരിപാടിയിലൂടെ ലഭിച്ചത്. പരിപാടി കുട്ടികൾക്ക് നവ്യാനുഭവവുമായി . ബാലവേദി കൺവിനർ ഹരിനന്ദന നേതൃത്വം നൽകി.ലൈബ്രറി കൗൺസിൽ വായനകളരി അവധിക്കാല പഠന ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കാടിനെ കുറിച്ചുള്ള കഥകളുടെയും കവിതകളുടെയും അവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണം ഉൾപ്പെടെ നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയിൽ വായനശാല സെക്രട്ടറി വി കെ നാരായണൻ, ലൈബ്രറിയൻ രമ്യ പി, അനുഷ ഇ വി, ധനേഷ് എം കെ, സവിത വി എസ്, സുജ എ എസ്, ഹരിചന്ദന, ഹരിദേവ്, സ്നേഹ തുടങ്ങിയവർ പങ്കെടുത്തു.