
കിനാനൂർ സൈനിക കൂട്ടായ്മ കരിന്തളം തോളേനിയിൽ നിർമ്മിച്ച യുദ്ധ സ്മാരകത്തിൻ്റെ സമർപ്പണവും സൈനിക് ഭവന്റെ ശിലാ സ്ഥാപനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എംഎൽഎ എം രാജഗോപാലൻ സൈനിക കൂട്ടായ്മയ്ക്ക് മുഖ്യ പിന്തുണ നൽകിയവരെ ആദരിച്ചു, ജില്ലാ കലക്ടർ ഇമ്പശേഖർ IAS യുദ്ധങ്ങളിലും വിവിധ സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത മുൻ സൈനികരെ ആദരിച്ചു, ജില്ലാ പോലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി ഗാർഡ് ഓഫ് ഓണറും റീത്ത് ലെയിങ്ങ് സെറമോണിയൽ പരേഡും നടത്തിയ ആർ ടി സി പെരിങ്ങോം ട്രൂപ്സ് , എൻ സി സി 32 ബറ്റാലിയൻ നെഹ്റു കോളേജ് കാഞ്ഞങ്ങാട് യൂണിറ്റ് എന്നിവർക്ക് ഉപകാരം കൈമാറി, ഡെപ്യൂട്ടി കമാൻഡൻ്റ് നിഷ മോൾ സി പെരിങ്ങോം RTC , മുൻ സിആർപിഎഫ് ഐജി പി ദാമോദരൻ, പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി, വാർഡ് മെമ്പർമാരായ ഉമേശൻ വേളൂർ, ബിന്ദു ടി എസ്, കെ ചിത്രയിലേഖ, സൈനിക കൂട്ടായ്മ രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, ശശികുമാർ കെ വി എന്നിവർ മുഖ്യാതിഥികളായിരുന്നു, സൈനികർ കൂട്ടായ്മയുടെ സെക്രട്ടറി ജോഷി വർഗീസ് സ്വാഗതവും ട്രഷറർ ബിജു പി വി നന്ദിയും പ്രകാശിപ്പിച്ചു