
നീലേശ്വരം: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചോളം ക്രിമിനൽ കേസിൽ പ്രതിയായി നാടുകടത്തിയ പ്രതിയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു.നിരോധന ഉത്തരവ് നിലനിൽക്കെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിന് കെ സുധീഷിനെയാണ് ഇൻസ്പെക്ടർ പി അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കാഞ്ഞങ്ങാട് പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും എസ് ഐ പി വി വരുൺ സീനിയർ പോലീസ് ഓഫീസർ സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ അനൂപ്, മണിയാട്ടെ പി പി രമിത്ത്, എന്നിവർ അടങ്ങിയ സംഘമാണ് സുധീഷിനെ പിടികൂടിയത്.ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കണ്ണൂർ ഡിഐജിയാണ് ആറുമാസത്തേക്ക് ഇയാളെ കാപ്പ ചുമത്തി നാടുകടത്തുകയത്.