ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും

പയ്യന്നൂർ:ലോക ചിത്രകലയുടെ വിവിധ ശൈലികളെ ഏകോപിപ്പിച്ചു വളർത്തുന്ന " വേൾഡ് ആർട്ട് ദുബായ്" യുടെ 11-ാം വാർഷികം ഇക്കഴിഞ്ഞ ഏപ്രിൽ 17 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്നു. നാല്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 400 -ലേറെ കലാകാരന്മാർ ഒരുക്കിയ 15000 -ത്തോളം സൃഷ്ടികളാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്.