“ശബ്ദമാന്ത്രികൻ്റെ അരികിലൂടെ ” സന്തോഷ് ഒഴിഞ്ഞ വളപ്പ്
ശബ്ദം എത്ര മനോഹരമായ വാക്ക്, എന്ന് തോന്നിപ്പോകും കരിവെള്ളൂർ രാജൻ എന്ന അനൗൺസറുടെ അരികിലെത്തിയാൽ വെറും വിളിച്ചു പറയലല്ല അനൗൺസ്മെൻ്റ് എന്നും അത് ഹൃദയത്തിൽ 'വർണ്ണങ്ങൾ വാരിവിതറേണ്ട കലയെന്നും ബോധ്യപ്പെടുത്തി നാല് പതിറ്റാണ്ടിനിപ്പുറവും ഒരാൾ ശബ്ദമാന്ത്രികനായി മൈക്ക് അനൗൺസ്മെൻ്റിൽ തുടരുകയാണ്. ശബ്ദമാധുര്യത്തിൻ്റെ താളാത്മകതയ്ക്ക് ഹൃദയ കീർത്തനങ്ങളുടെ ഭാഷയിൽ പുരാവൃത്തങ്ങളും