ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി

മടിക്കൈ: കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മടിക്കൈ പഞ്ചായത്തിലെ കൊരങ്ങനാടിയിൽ വൻ മണൽ കടത്ത് കേന്ദ്രം കണ്ടെത്തി. പഞ്ചായത്ത്, റവന്യൂ അധികൃതരുടെ ഒത്താശയോടെ ഏക്കർ കണക്കിന് സ്ഥലത്തുനിന്നാണ് വൻതോതിൽ മണൽ കടത്ത് നടത്തുന്നത്. പരിസ്ഥിതി ആഘാതമേൽപ്പിച്ചു കൊണ്ടാണ് കുന്നിടിച്ച് ആഴത്തിൽ മണൽ കടത്തുന്നത് ഇത്