ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കുടുംബക്കോടതി പ്രവര്‍ത്തനം ജില്ലാ കോടതി സമുച്ചയത്തിലേക്ക് മാറ്റും

കാസര്‍കോട് ജില്ലയിലെ കുടുംബകോടതിക്ക് സമീപം സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കുടുംബക്കോടതി മെയ് 19 മുതല്‍ വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയത്തില്‍ പുതുതായി നിര്‍മ്മിച്ച രണ്ടാം നിലയിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ടെന്ന് ശിരസ്താദാര്‍ ജില്ലാ കോടതി കാസര്‍കോട് അറിയിച്ചു.