നീലേശ്വരം: സ്റ്റേറ്റ് കാരം റാങ്കിങ് മാച്ചിൽ യൂത്ത് വിഭാഗത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം നേടി.
അൻവർഷാ തളങ്കര, മുഹമ്മദ് നയിഫ് കാസർകോട്, ഗോകുൽനാഥ് കോഴിക്കോട് എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി അഭിമാന നേട്ടം കൊയ്തത്. തളങ്കര മാലിക് ദിനാർ നഴ്സിങ് കോളേജ് വിദ്യാർത്ഥികളാണ് മൂവരും. മനോജ് പള്ളിക്കരയായിരുന്നു ടീം മാനേജരും കോച്ചും. കാരം അസോസിയേഷൻ കേരളയും, കോഴിക്കോട് ജില്ലാ കാരം അസോസിയേഷനും സംയുക്തമായി കോഴിക്കോട്ടാണ് മാച്ച് സംഘടിപ്പിച്ചത്. ടീം ക്യാപ്റ്റൻ വാസുദേവ പട്ടേരിയുടെ നേതൃത്വത്തിൽ എട്ടംഗ ടീമാണ് ജില്ലയിൽ നിന്ന് മാച്ചിൽ പങ്കെടുത്തത്.